Connect with us

National

കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിൽ വെടിവെപ്പ്; മൂന്ന് നായാട്ടുകാർ കൊല്ലപ്പെട്ടു

ഒരു നായാട്ടുകാരൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു

Published

|

Last Updated

ചാമരാജ് നഗർ | കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിലെ (Cauvery Wildlife Sanctuary) ഹാനൂർ ഫോറസ്റ്റ് റേഞ്ചിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും നായാട്ടുസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ (Encounter) മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു നായാട്ടുകാരൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

മരിമംഗലം സ്വദേശി ആന്റണി സ്വാമി (50), ജഗന്നാഥ ദൊഡ്ഡി സ്വദേശി ജോൺ റോസ് പീറ്റർ (42), ലാർസർദൊഡ്ഡി സ്വദേശി കുമാർ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിമംഗലം ഗ്രാമത്തിൽ നിന്നുള്ള മഹിമദാസ് (45) എന്ന ആളാണ് രക്ഷപ്പെട്ടത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെയാണ് നാലംഗ നായാട്ടുസംഘം വന്യജീവികളെ വേട്ടയാടുന്നതിനായി വനമേഖലയിൽ പ്രവേശിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് നായാട്ടുകാർ വനംവകുപ്പ് ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് സ്വയംരക്ഷാർത്ഥം ഫോറസ്റ്റ് ഗാർഡുമാർ തിരികെ വെടിയുതിർത്തപ്പോഴാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. പരിക്കേറ്റ നാലാമത്തെ നായാട്ടുകാരൻ വനത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പരിശോധന നടത്തി മൃതദേഹങ്ങൾ കൊല്ലഗൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ എം എം സി ആന്റ് ആർ ഐ മോർച്ചറിയിലേക്ക് മാറ്റി.

Content Highlights:
Three poachers were killed in an encounter with forest personnel at Cauvery Wildlife Sanctuary in Karnataka’s Chamarajanagar district. One forest staff member was seriously injured, while another poacher escaped. The guards fired in self-defense after the hunting group opened fire on them.

---- facebook comment plugin here -----

Latest