Connect with us

Ongoing News

ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് ചൈന

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചൈനയുടെ മുന്നേറ്റം തുടരുന്നു. ടോക്യോയില്‍ പോരട്ടം ഏഴ് ദിവസം പിന്നിട്ടപ്പോള്‍ 19 സ്വര്‍ണവും 10 വെള്ളിയും 10 വെങ്കലവും സഹിതം 40 മെഡലുകളുമായാണ് ചൈന മുന്നിട്ട് നില്‍ക്കന്നത്. ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലും നീന്തലിലും സ്വര്‍ണവേട്ട തുടര്‍ന്ന ചൈന നാല് സ്വര്‍ണമാണ് ഇന്ന് വാരിയത്.

ആതിഥേയരായ ജപ്പാനാണ് രണ്ടാം സ്ഥാനത്ത് . ഇന്ന് ലഭിച്ച രണ്ട് സ്വര്‍ണമടക്കം ജപ്പാന് 17 സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവും അടക്കം 28 മെഡലുകളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള അമരിക്കക്ക് 14 സ്വര്‍ണമാണുള്ളത്. ഇന്ന് ഒരു സ്വര്‍ണം പോലും അമേരിക്കക്ക് നേടാനായില്ല. 14 സ്വര്‍ണവും 16 വെള്ളിയും 11 വെങ്കലവുമാണ് അമേരിക്കക്ക് ഇതുവരെ ലഭിച്ചത്. ഒരു വെള്ളി മാത്രമുള്ള ഇന്ത്യ 51-ാംസ്ഥാനത്താണ്.

ബോക്‌സിംഗില്‍ ലോവ്ലിന ബോര്‍ഗൊഹൈന്‍ മെഡല്‍ ഉറപ്പിച്ചെങ്കിലും നിലവില്‍ ഇന്ത്യക്ക് ഒരു വെള്ളി മെഡല്‍ മാത്രമേയുള്ളൂ. മൂന്ന് സ്വര്‍ണമുള്ള കൊറിയയുടെ അമ്പെയ്ത്ത് താരം ആന്‍ സാന്‍ ആണ് വ്യക്തിഗത മികവില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതോടെ ഒരു ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ അമ്പെയ്ത്ത് താരം എന്ന റെക്കോര്‍ഡും ആന്‍ സാന്‍ സ്വന്തമാക്കി.

 

 

Latest