Connect with us

Ongoing News

ഒളിമ്പിക്‌സ് നീന്തലില്‍ സജന്‍ പ്രകാശ് പുറത്ത്

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സ് നീന്തലില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന മലയാളി താരം സജന്‍ പ്രകാശ് പുറത്ത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും തോറ്റതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. രണ്ടാം ഹീറ്റ്‌സില്‍ രണ്ടാമതായി ഫിനിഷ് ചെയ്‌തെങ്കിലും സെമിയില്‍ കടക്കാനായില്ല.

രണ്ടാം ഹീറ്റ്സിൽ 53.45 സെക്കന്റ് സമയമെടുത്താണ് ഫിനിഷ് ചെയ്തത്. ഇത് സജന്റെ കരിയറിലെ മികച്ച രണ്ടാമത്തെ പ്രകടനമാണ്. എട്ട് ഹീറ്റ്‌സിലായി മത്സരിച്ചവരില്‍ നിന്ന് മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത 16 പേര്‍ സെമിയിലെത്തി.

രണ്ട് നീന്തല്‍ ഇനങ്ങളിലായി ഒളിമ്പിക്‌സില്‍ മത്സരിച്ച ഏക ഇന്ത്യന്‍ താരമാണ് സജന്‍ പ്രകാശ്. നേരത്തേ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നീന്തലിലും സെമി കാണാതെ പുറത്തായിരുന്നു.

---- facebook comment plugin here -----

Latest