Connect with us

Uae

മുസഫ വ്യവസായ മേഖലയില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് പോലീസ്

Published

|

Last Updated

അബൂദബി | മുസഫ വ്യവസായ മേഖലയില്‍ നിര്‍മാണ സാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലുണ്ടായ തീപ്പിടുത്തം നിയന്ത്രണവിധേയമാക്കിയതായി അബുദാബി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന അറിയിച്ച പോലീസ് അടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായെന്നും പറഞ്ഞു.

തീപ്പിടുത്തം അറിഞ്ഞ ഉടനെ അഗ്‌നിശമന സേന, ആംബുലന്‍സ് സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതായും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. കടുത്ത ചൂട് സമയത്ത് തീപിടിത്തം തടയുന്നതിന് സുരക്ഷാ നടപടികള്‍ പാലിക്കുന്നതിന്റെയും അഗ്‌നിശമന ഉപകരണങ്ങളുടെ പരിപാലനം ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം അതോറിറ്റി ചൂണ്ടിക്കാട്ടി. അപകട സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു

Latest