Kerala
മുട്ടില്‍ മരം മുറി; ആരോപണ വിധേയരായവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

കൊച്ചി | മുട്ടില്‍ മരം മുറി കേസില്‍ ആരോപണ വിധേയരായവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി. ആന്റോ, റോജി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മാറ്റിയത്.
ആകെയുള്ള 43 കേസുകളില്‍ 37 ലും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചവര്‍ പ്രതികളാണെന്ന് സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു കേസില്‍ ഹരജിക്കാരന് എതിരെ വാറന്റുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ഇരകളാക്കി വേട്ടയാടുകയാണെന്നാണ് ഹരജിക്കാരുടെ വാദം.
---- facebook comment plugin here -----