National
മവ്യ സുദന്‍; ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ വ്യോമസേനാ വനിതാ ഫൈറ്റര്‍ പൈലറ്റ്

ജമ്മു കശ്മീര്‍ | ജമ്മു കശ്മീരില്‍ നിന്ന് ഇതാദ്യമായി ഒരു വ്യോമസേനാ വനിതാ ഫൈറ്റര്‍ പൈലറ്റ്. രജൗരി സ്വദേശിയായ മവ്യ സുദന്‍ ആണ് നേട്ടം സ്വന്തമാക്കിയത്. ശനിയാഴ്ച ഹൈദരാബാദിന് സമീപം ദുണ്ഡിയാലിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നടന്ന കമ്പൈന്‍ഡ് ഗ്രാജുവേഷന്‍ പാസിംഗ് ഔട്ട് പരേഡിലാണ് മവ്യ ഫ്‌ളയിംഗ് ഓഫീസറായി ചുമതലയേറ്റത്. ഇന്ത്യന്‍ വ്യോമസേനയിലെ പന്ത്രണ്ടാമത്തെ വനിതാ ഫൈറ്റര്‍ പൈലറ്റാണ് ഇരുപത്തിനാലുകാരിയായ മവ്യ. വ്യോമസേനയില്‍ ചേരാനും ഫൈറ്റര്‍ പൈലറ്റാവാനും സ്‌കൂള്‍ കാലം മുതല്‍ തന്നെ അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് മവ്യ പറഞ്ഞു.
2016 ലാണ് ആദ്യ മൂന്ന് വനിതാ ഫ്‌ളയിംഗ് ഓഫീസര്‍മാര്‍ വ്യോമസേനയിലെത്തിയത്. മിഗ്-21 ഉള്‍പ്പെടെയുള്ള
സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പറത്താനും മറ്റ് മുന്‍നിര യുദ്ധപരിശീലനങ്ങളും വനിതാ ഓഫീസര്‍മാര്‍ക്കും വ്യോമസേന നല്‍കുന്നുണ്ട്. ഒരു ഫൈറ്റര്‍ പൈലറ്റിന്റെ പരിശീലനത്തിനായി 15 കോടിയോളം രൂപയാണ് ചെലവ്. ഫ്‌ളയിംഗ് ഓപ്പറേഷനില്‍ അടിസ്ഥാന പരിശീലനം നേടിയ മവ്യക്ക് ഇനി ഒരു കൊല്ലം കഠിനമായ പരിശീലനത്തിന്റെ കാലമാണ്.