National
ഡല്‍ഹിയില്‍ നേരിയ ഭൂചലനം

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നേരിയ ഭൂചലനം. പഞ്ചാബിബാഗ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മധ്യേഷ്യ, ഹിമാലയ എന്നിവിടങ്ങളില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ ഡല്‍ഹിയിലും അനുഭവപ്പെടാറുണ്ട്.ഫെബ്രുവരിയില്‍ തജിക്കിസ്താനില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഡല്‍ഹിയില്‍ കുലുക്കം അനുഭവപ്പെട്ടിരുന്നു. 6.3 തീവ്രതയിലാണ് തജികിസ്താനില്‍ ഭൂകമ്പമുണ്ടായത്.
---- facebook comment plugin here -----