Connect with us

Kerala

സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ഒറ്റ-ഇരട്ട അക്ക നമ്പര്‍ പ്രകാരം ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറങ്ങാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം. ഒറ്റ-ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം. നാളെ ഒറ്റ അക്ക ബസുകള്‍ സര്‍വീസ് നടത്തണം. വരുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താം.

വരുന്നാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പര്‍ ബസുകള്‍ക്ക് ഗതാഗതം നടത്താന്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വീസിന് അനുമതിയില്ല.

Latest