Connect with us

Malappuram

സൂഫി ജീവിതത്തിലെ പരിസ്ഥിതിയിണക്കങ്ങൾ: എസ് എസ് എഫ് സെമിനാർ സംഘടിപ്പിച്ചു

Published

|

Last Updated

രണ്ടത്താണി | ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി സാക്ഷരത സാമയികം ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേത്യത്തിൽ ഗ്രീൻ ടോക്ക് സെമിനാർ സംഘടിപ്പിച്ചു. “തേനു മുസ്ലിയാർ,കുണ്ടൂർ ഉസ്താദ്; സൂഫി ജീവിതത്തിലെ പരിസ്ഥിതിയിണക്കങ്ങൾ” എന്ന വിഷയത്തിലാണ് ഗ്രീൻ ടോക്ക്  സംഘടിപ്പിച്ചത്.

പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മെ സ്നേഹിക്കുമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. രണ്ടത്താണി നുസ്റത്ത് കാമ്പസിൽ നടന്ന സെമിനാറിൽ സയ്യിദ് സ്വലാഹുദീൻ ബുഖാരി, അലി ബാഖവി ആറ്റുപ്പുറം, അബുബക്കർ പടിക്കൽ  സംസാരിച്ചു.

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ കെ കെ സൈനുദ്ദീൻ, ജാഫർ ശാമിൽ ഇർഫാനി, അതീഖ് റഹ്മാൻ, അബ്ദുൽ ഹഫീള് അഹ്സനി, അബ്ദുൽ ഹക്കീം സഖാഫി സംബന്ധിച്ചു.

Latest