Kasargod
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്കി വീണ്ടും സഅദിയ്യയുടെ കരുതല്‍
ദേളി | കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഹോസ്പിറ്റല്‍ സൗകര്യമൊരുക്കിയ ദേളി ജാമിഅ സഅദിയ്യ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നല്കി കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വീണ്ടും പങ്കാളികളായി. സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എക്ക് ഫണ്ട് കൈമാറി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഅദിയ്യയുടെ സേവനം രാജ്യത്തിന് മാതൃകയാണെന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു. മാനേജ്മെന്റിനെ പ്രത്യേകം അഭിനന്ദിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി സഅദി ഷിറിയ, ഹനീഫ അനീസ്, താജുദ്ദീന് ഉദുമ, ഖലീല്‍ മാക്കോട്, എര്‍മു ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ 450 ആളുകളെ താമസിപ്പിക്കാൻ പറ്റിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരോഗ്യ വകുപ്പിന്റെ കീഴിലായി സഅദിയ്യ ഒരുക്കിയിരുന്നു. കഴിഞ്ഞയാഴ്ച 40 ബെഡുകളോടെ സജ്ജീകരിച്ച സൗജന്യ കൊവിഡ് ഹോസ്പിറ്റല്‍ നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാണ്. സൂത്ത് ചാരിറ്റി ട്രസ്റ്റിന്റെയും ദേളി എച്ച് എന്‍ സി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ ചികിത്സയും ഭക്ഷണവും സൗജന്യമായി നല്കുന്നു.