Connect with us

National

മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണം; വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

Published

|

Last Updated

കവരത്തി | ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ വിവാദ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ച് നിരീക്ഷണം നടത്താനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ബെര്‍ത്തിങ് പോയിന്റുകളില്‍ സിസിടിവി സ്ഥാപിക്കാനും പോര്‍ട്ട് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ദ്വീപുകളിലേക്ക് വരുന്ന ഉരു, വെസലുകള്‍ എന്നിവ നങ്കൂരമിടുന്ന സ്ഥലങ്ങള്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപ് സമൂഹത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പുതിയ ഉത്തരവ്. ലക്ഷദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് പ്രധാന തീരുമാനം. മത്സ്യതൊഴിലാളികള്‍ ആരൊക്കെയായി ബന്ധപ്പെടുന്നു, പുറമെ നിന്ന് ആരെങ്കിലും മത്സ്യ ബന്ധന ബോട്ടുകളില്‍ ദ്വീപുകളില്‍ എത്തുന്നഉണ്ടോ എന്നതടക്കം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.
ബേപ്പൂര്‍, മംഗലാപുരം എന്നിവടങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കണം. ഇതിനായി സംവിധാനമൊരുക്കാനും നിര്‍ദ്ദേശമുണ്ട്.

Latest