Connect with us

National

സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷ: ഇന്ന് അന്തിമ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ പ്രഖ്യാപിച്ചേക്കും. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്നലെ പരിഗണിച്ച സുപ്രീം കോടതി തീരുമാനം വ്യാഴ്ച്ചക്കുള്ളില്‍ കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹരജി വീണ്ടും വ്യാഴായ്ച്ച പരിഗണിക്കും.

പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ രേഖാമൂലം പ്രതികരണം നല്‍്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ 9, 10,11 ക്ലാസ്സുകളിലെ മാര്‍ക്ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്

 

 

---- facebook comment plugin here -----

Latest