Connect with us

Kerala

ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ ഏഴ് വരെയാണ് ലോക്ക്ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലെന്ന് വ്യക്തമാക്കി ജില്ലാ കലക്ടറാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍, അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌ക്കാര നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഉത്തരവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

കര്‍ഫ്യൂ നിലവിലുള്ള കവരത്തി, മിനിക്കോയ്, കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ ഉള്‍പ്പെടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐ ഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് ജോലി സ്ഥലത്തെത്താന്‍ അനുമതിയുണ്ട്.