Connect with us

Science

അടുത്ത മാസം ബഹിരാകാശ സ്‌റ്റേഷനിലേക്ക് മൂന്ന് പേരെ അയക്കാന്‍ ചൈന

Published

|

Last Updated

ബീജിംഗ് | ചൈനയുടെ പുതിയ ബഹിരാകാശ സ്റ്റേഷനിലേക്ക് മൂന്ന് പേരെ അയക്കാന്‍ തീരുമാനം. അടുത്ത മാസം ഇവരെയും വഹിച്ചുള്ള പേടകം കുതിച്ചുയരും. മൂന്ന് മാസം ഇവര്‍ ബഹിരാകാശ കേന്ദ്രത്തില്‍ കഴിയും.

ടിയാന്‍ഹി (സ്വര്‍ഗീയ മൈത്രി) എന്നാണ് ചൈനീസ് ബഹിരാകാശ കേന്ദ്രത്തിന്റെ പേര്. മൂന്നാമത്തേതും ഏറ്റവും വലുതുമാണ് ഈ കേന്ദ്രം. ഇതിന്റെ കേന്ദ്ര മൊഡ്യൂള്‍ ഏപ്രില്‍ 29നായിരുന്നു അയച്ചത്.

ഷെന്‍ഴൂ 12 കാപ്‌സ്യൂളിലാണ് മൂന്ന് പേരെ അയക്കുക. ചൈനയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തെ ജിയുഖ്വാന്‍ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ബഹിരാകാശ നടത്തം, അറ്റകുറ്റപ്പണിയും പരിപാലനവും, ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ബഹിരാകാശ യാത്രികര്‍ നടത്തും.

---- facebook comment plugin here -----

Latest