Connect with us

International

ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിക്ക് കിരീടം

Published

|

Last Updated

പോര്‍ട്ടോ | ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സിക്ക് വിജയകിരീടം. സിറ്റിക്കെതിരെ കനത്ത പ്രതിരോധമുയര്‍ത്തിയ ചെല്‍സി, ഒന്നാം പകുതിയില്‍ നേടിയ ഗോളിലാണ് കിരീടം സ്വന്തമാക്കിയത്. 42ാം മിനിറ്റില്‍ കായ് ഹാവെര്‍ഡ്സാണ് വിജയ ഗോള്‍ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി കിരീടത്തില്‍ മുത്തമിടുന്നത്.

മധ്യനിരയില്‍ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയ സിറ്റിയുടെ തന്ത്രം പിഴക്കുകയായിരുന്നു. ചെല്‍സിയുടെ പ്രതിരോധം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതോടെയാണിത്.
മധ്യനിരയിലെ ശക്തികളായിരുന്ന ഫെര്‍ണാണ്ടീഞ്ഞോ, റോഡ്രി തുടങ്ങിയ താരങ്ങളെ പുറത്തിരുത്തിയതും സിറ്റിക്ക് വിനയായി. അതോടൊപ്പം ഡിബ്രൂയിന്‍ പരുക്കേറ്റ് പുറത്തുപോയത് സിറ്റിക്ക് കൂടുതല്‍ ക്ഷീണമായി.