Connect with us

Kerala

ലക്ഷദീപ് വിഷയം: ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ പോരാടാന്‍ സംയുക്ത സമിതി രൂപീകരിച്ചു

Published

|

Last Updated

കവരത്തി | ലക്ഷദ്വീപിലെ ജനവിരുദ്ധ സമീപനങ്ങള്‍ക്ക് എതിരെ ദ്വീപില്‍ സര്‍വകക്ഷി സമിതി നിലവില്‍ വന്നു. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സമിതി രൂപീകരിച്ചത്. ബിജെപി അംഗവും സമിതിയില്‍ ഉണ്ടെന്നാണ് വിവരം.

ഡോ. സാദിഖ്, സി ടി നജ്മുദ്ദീന്‍, കോമളം കോയ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും പി പി കോയ, യു സി കെ തങ്ങള്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമാണ് സമിതി രൂപീകരിച്ചത്. ലക്ഷദ്വീപിലെ പ്രതിഷേധ പരിപാടികള്‍ക്ക് ഇനി ഈ സമിതിയാകും നേതൃത്വം നല്‍കുക.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പ്രതികാരബുദ്ധിയോടെയുള്ള നയനിലപാടുകള്‍ക്കും ഉത്തരവുകള്‍ക്കുമെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാണ്. സംയുക്ത സമിതി നിലവില്‍ വരുന്നതോടെ ഈ സമരങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് കരുതുന്ന്.