Connect with us

National

മീടു വിവാദം; ഒ എന്‍ വി പുരസ്‌കാരം നിരസിച്ച് തമിഴ് കവി വൈരമുത്തു

Published

|

Last Updated

ചെന്നൈ | വിവാദങ്ങള്‍ക്കിടയില്‍ ഒ എന്‍ വി പുരസ്‌കാരം നിരസിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. മീറ്റു ആരോപണം നേരിടുന്ന വൈരമുത്തുവിന് അവാര്‍ഡ് നല്‍കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അവാര്‍ഡ് നിരസിക്കുന്നതായി അദ്ദേഹം അറിയിച്ചത്. വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയ പുനപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാഡമി അറിയിക്കുകയും ചെയ്തിരുന്നു.

പുരസ്‌കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് വൈരമുത്തു അറിയിച്ചു.

തന്നെയും ഒ.എന്‍.വിയെയും അപമാനിക്കുന്നതാണ് ഇപ്പോഴത്തെ വിവാദങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.