Connect with us

Oddnews

ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ കടലില്‍ ടഗ്‌ബോട്ട് മുങ്ങുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

Published

|

Last Updated

മുംബൈ | കഴിഞ്ഞയാഴ്ച ഇന്ത്യന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് ടഗ്‌ബോട്ട് മുങ്ങുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തായി. കൂറ്റന്‍ തിരകളില്‍ ബോട്ട് ആടിയുലഞ്ഞ് മുങ്ങുന്ന ദൃശ്യങ്ങളാണിത്. വരപ്രദ എന്ന ബോട്ടാണ് മുങ്ങിയത്.

മുങ്ങുമ്പോള്‍ 13 പേര്‍ ബോട്ടിലുണ്ടായിരുന്നു. കടലിലേക്ക് ചാടിയ രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇവരെ നാവികസേന രക്ഷപ്പെടുത്തുകയായിരുന്നു.

ബോട്ട് മുങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് വീഡിയോയെടുത്തത്. ഇരുണ്ട നിറത്തിലുള്ള തിര ഡെക്കിലേക്ക് കയറുകയും മരച്ചട്ടക്കൂട് കഷണങ്ങളായി മാറുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. അടുത്ത കൂറ്റന്‍ തിര ബോട്ടിനെ പൂര്‍ണമായും മുക്കുന്നതും കാണാം.