Kerala
കോഴിക്കോട്ട് പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ്; ഒരാളുടെ നില ഗുരുതരം
 
		
      																					
              
              
            കോഴിക്കോട് | കോഴിക്കോട്ട് പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരാണ് കോഴിക്കോട് ജില്ലക്കാരായുള്ളത്. അഞ്ച് പേര്‍ മലപ്പുറം ജില്ലക്കാരാണ്. ബാക്കി മൂന്നുപേര്‍ ഇതര ജില്ലകളില്‍ നിന്നുള്ളവരും. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ക്ക് കാഴ്ച നഷ്ടമായിട്ടുണ്ട്. ആറുപേരെ വരും ദിവസങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും.
കൂടുതല്‍ രോഗികള്‍ ജില്ലയിലേക്ക് ചികിത്സക്കെത്തുന്ന സാഹചര്യത്തില്‍ ആവശ്യത്തിനുള്ള മരുന്ന് അടിയന്തരമായി എത്തിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

