Connect with us

National

ഇന്ധന വില വീണ്ടും കൂട്ടി; പ്രതികരിക്കാതെ ഭരണകൂടം

Published

|

Last Updated

ന്യൂഡല്‍ഹി | ഭരണകൂട തണലില്‍ എണ്ണക്കമ്പനികളുടെ ജനകീയ കൊള്ള തുടരുന്നു. കൊവിഡ് മൂലം രാജ്യത്തെ ജനങ്ങള്‍ കൊടുംദുരിതം അനുഭവിക്കുന്ന അവസ്ഥയില്‍ എണ്ണക്കമ്പനികള്‍ നടത്തുന്ന കൊള്ളയില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുകയാണ്. പെട്രോളിന് 27 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവമാണ് വില കൂട്ടുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.9 രൂപയാണ്. ഡീസലിന് 86.8 രൂപയായി.

കഴിഞ്ഞ ദിവസങ്ങളിലായി പെട്രോള്‍ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷമാണ് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്.

 

 

Latest