Kerala
ആര്‍ ബാലകൃഷ്ണപിള്ളയുടെ നില അതീവ ഗുരുതരം
കൊല്ലം | വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള
യുടെ നില അതീവ ഗുരുതരം. കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
ഇന്നലെയാണ് ബാലകൃഷ്ണപിള്ളയെ ആശുപത്രിയിലാക്കിയത്.







