Connect with us

Kerala

ഷിജു വര്‍ഗീസിന് നേരെ ബോംബെറിഞ്ഞ കേസ്; അന്വേഷണം ഇടനിലക്കാരനിലേക്ക്

Published

|

Last Updated

കൊല്ലം | ഇ എം സി സി ഡയറക്ടര്‍ ഷിജു വര്‍ഗീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ അന്വേഷണം വിവാദ ഇടനിലക്കാരനിലേക്ക് നീങ്ങുന്നു. ഷിജു വര്‍ഗീസിന്റെ സുഹൃത്താണ് ഇയാളെന്നാണ് സൂചന. ബോംബേറുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് നടന്ന ഗൂഢാലോചനയില്‍ ഇടനിലക്കാരനും പങ്കെടുത്തിരുന്നതായി പോലീസ് സംശയിക്കുന്നു. കേസില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘത്തിലെ അംഗം ബിനുകുമാറിനെ ഇടനിലക്കാരന് പരിചയപ്പെടുത്തിക്കൊടുത്തത് സോളാര്‍ കേസ് പ്രതി സരിത എസ് നായരാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ നിയോജക മണ്ഡലത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഷിജു വര്‍ഗീസ് മത്സരിച്ചിരുന്നു. വോട്ടെടുപ്പ് നടന്ന ദിവസം പുലര്‍ച്ചെയാണ് ഷിജു വര്‍ഗീസിന്റെ കാറിന് നേരെ ആക്രമണം ഉണ്ടായത്. പരാതിക്കാരനായ ഷിജു വര്‍ഗീസിനെ ഇന്ന് ഗോവയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷിജുവിന് കേസില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ക്വട്ടേഷന്‍ സംഘാംഗം ബിനുകുമാര്‍, ഷിജുകുമാറിന്റെ മാനേജര്‍ ശ്രീകാന്ത് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.