Connect with us

Uae

ബദര്‍ ദിന പ്രാര്‍ത്ഥനാ സംഗമം വ്യാഴാഴ്ച

Published

|

Last Updated

അബുദാബി | ബദര്‍ ദിനത്തില്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഐ സി എഫ്, രിസാല സ്റ്റഡി സര്‍ക്കിള്‍ ആര്‍ എസ് സി, കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ കെ സി എഫ് സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 29ന് വ്യാഴാഴ്ച രാത്രി 9.30 നടക്കുന്ന പരിപാടിക്ക് കേരള മുസ്ലിം ജമാഅത്ത് ജന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗ ഭീതിക്കിടെ വിശുദ്ധ റമളാനിലെ വെള്ളിയാഴ്ച രാവില്‍ നടക്കുന്ന സംഗമത്തില്‍ ബദര്‍ അനസ്മരണം, ഓരോരുത്തരും ബദ്രീങ്ങളുടെ നാമങ്ങള്‍ ഉച്ചരിച്ചുള്ള ബദര്‍ മൗലിദ്, ദുആ എന്നിവയാണുണ്ടാവുകയെന്ന് സംഘാടകര്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് സംഗമത്തില്‍ സംബന്ധിക്കുന്നതിന് ശ്രദ്ധിക്കണമെന്നും പ്രവാസികള്‍ക്കായുള്ള പ്രത്യേക ദുആ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്.