Connect with us

Kerala

മുഖ്യമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തി; രാജിവെക്കണം: വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം | കെ ടി ജലീല്‍ രാജിവച്ചെങ്കിലും അദ്ദേഹത്തിനെതിരായ കേസില്‍ മുഖ്യമന്ത്രി ഇപ്പോഴും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ അംഗീകരിച്ചതിനു ശേഷമാണ് നിയമനം നടന്നത് എന്നതിനുള്ള തെളിവുകള്‍ വെളിച്ചത്തുവന്നിട്ടുണ്ട്. ഈ കേസില്‍ സത്യപ്രതിജ്ഞാ ലംഘനം ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. അഴിമതിയോട് അസഹിഷ്ണുത എന്നുള്ള പ്രഖ്യാപനം ഇപ്പോഴും സര്‍ക്കാരിന്റെ നയമാണോ എന്ന് പറയാന്‍ തയാറാകണം.

എല്ലാം കഴിഞ്ഞ ശേഷം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ സ്ഥാനമൊഴിയുകയാണ് ജലീല്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മാധ്യമ വേട്ടയും ഇരവാദവുമൊക്കെ ഉയര്‍ത്തി സഹതാപം നേടാന്‍ ശ്രമിക്കുകയാണ്- മുരളീധരന്‍ വ്യക്തമാക്കി.