Connect with us

Kerala

എഫ് ബി പോസ്റ്റിലൂടെ കെ എം ഷാജിക്ക് പരിഹാസവുമായി ബെന്യാമിന്‍

Published

|

Last Updated

കോഴിക്കോട് |  കെ എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഷാജിക്കെതിരെ പരിഹാസവുമായി ഏഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപഠങ്ങള്‍ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്റെ പരിഹസം.

പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തില്‍ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നിശബ്ദത പുലര്‍ത്തുന്നുവെന്ന് കെ എം ഷാജി കുറ്റപ്പെടുത്തിയിരുന്നു. ശാരദക്കുട്ടി, ബെന്യാമിന്‍, കെ ആര്‍ മീര തുടങ്ങിയവരെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം. ഈ ഒരു സാഹചര്യത്തില്‍കൂടിയാണ് ഷാജിയുടെ പേരെടുത്ത് പറയാതെ ബെന്യാമിന്റെ ഫേസ്ബുക്ക് എന്നതും ശ്രദ്ധേയമാണ്.

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പുതിയ നോവല്‍ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍.
അധ്യായങ്ങള്‍ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. ചഞഇ ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാര്‍ട്ടറ്റാക്ക് – അഭിനയ രീതികള്‍.
9. ഒന്ന് പോടാ ###
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം.