Connect with us

Covid19

മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തില്‍ പാളിച്ചയെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘം വീഴ്ച കണ്ടെത്തിയത്. ഈ സംസ്ഥാനങ്ങളിലെ 50 ജില്ലകളിലുള്ള കേന്ദ്ര സംഘമാണ് ഇക്കാര്യം നിരീക്ഷിച്ചത്.

ആര്‍ടി- പി സി ആര്‍ പരിശോധന കേന്ദ്രങ്ങളുടെ അപര്യാപ്തത, കൊവിഡ് നിയന്ത്രണ നടപടിക്രമങ്ങളുടെ പോരായ്മ, ആരോഗ്യ പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം അടക്കമുള്ള പ്രശ്‌നങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ സതാറ, സാംഗ്ലി, ഔറംഗാബാദ് പോലുള്ളയിടങ്ങളില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അത്ര മികച്ചതല്ല.

മഹാരാഷ്ട്രയില്‍ വിവിധ ജില്ലകളില്‍ പരിശോധനാ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ്. ശേഷിക്കും അപ്പുറത്താണ് ഇവിടെ പരിശോധന. അതിനാല്‍ പരിശോധനാ ഫലം വൈകുന്നു. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളും അലംഭാവം പ്രകടിപ്പിക്കുന്നു.