Connect with us

International

കൊവിഡ് കുതിച്ചുയരുന്നു; ബംഗ്ലാദേശില്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍

Published

|

Last Updated

ധാക്ക | കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നത് കണക്കിലെടുത്ത് ബംഗ്ലാദേശില്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കാഴ്ച രാവിലെ 6 മുതല്‍ ഏപ്രില്‍ 11 രാത്രി 12 മണി വരെയാണ് ലോക്ഡൗണ്‍. വൈകുന്നേരം 6 മണിക്ക് ശേഷം ആളുകള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

പൊതുഗതാഗതവും വിമാനസര്‍വീസുകളും പൂര്‍ണമായും വിലക്കി. മാര്‍ക്കറ്റുകളും തുറക്കില്ല. അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7087 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ 6,37,364 കേസുകളായി.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഞായറാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 53 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരണിച്ചതോടെ ആകെ മരണസംഖ്യ 9226 ആയി.

Latest