Connect with us

Gulf

ആർ എസ്‌ സി സഊദി നാഷനൽ തർതീൽ ഏപ്രിൽ 30ന്

Published

|

Last Updated

ദമാം | വിശുദ്ധ റമളാനിൽ ഖുർആനിന്റെ മാസ്മരികതയോടൊപ്പം സഞ്ചരിക്കാനും കൂടുതൽ അടുത്തറിയുന്നതിനുമായി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരമായ തർതീലിന്റെ സഊദി ഈസ്റ്റ് നാഷണൽ തല നാലാം പതിപ്പ്  മത്സരം ഏപ്രിൽ 30 ന്‌ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെക്ടർ, സെൻട്രൽ, നാഷനൽ, ഗൾഫ് കൗൺസിൽ തലങ്ങളിൽ കിഡ്സ്‌, ജൂനിയർ, സെക്കൻഡറി, സീനിയർ എന്നീ വിഭാഗങ്ങളിലായിട്ടാണ്‌ മത്സരങ്ങൾ.

തിലാവത്ത്‌, ഹിഫ്ല്‌, ഖുർആൻ ക്വിസ്‌, ഖുർആൻ പ്രഭാഷണം, ഖുർആൻ എക്സിബിഷൻ, ഖുർആൻ സെമിനാർ തുടങ്ങി വിവിധ ഇനം മത്സരങ്ങളാണുള്ളത്. ഹാഇൽ, അൽ ഖസീം, റിയാദ്‌ സിറ്റി, റിയാദ്‌ നോർത്ത്‌, അൽ ഹസ, ദമാം, അൽ ഖോബാർ, ജുബൈൽ തുടങ്ങിയ  സഊദി ഈസ്റ്റിലെ വിവിധ സെൻട്രലുകളിൽ നിന്നുള്ള  ‌500ലധികം വരുന്ന മത്‌സരാർത്ഥികളിൽ നിന്നും വിജയിച്ച പ്രതിഭകളാണ്‌ നാഷനൽ തലത്തിൽ മത്സരിക്കുക‌.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. നാഷണൽ തലത്തിൽ മികവ് പുലർത്തുന്ന മത്സരാര്ത്ഥികൾക്ക് മെയ് ഏഴിനു ഗൾഫ് അടിസ്ഥാനത്തിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും rscsaudieast@gmail.com ഇമെയിൽ വഴിയോ 0502883849,0530184344 നമ്പറുകൾ വഴിയോ  ബന്ധപെടേണ്ടതാണ്‌.

വാർത്താ സമ്മേളത്തിൽ നാഷണൽ  ചെയർമാൻ ശഫീഖ്‌ ജൗഹരി, നാഷനൽ സംഘടന കൺവീനർ റഹൂഫ്‌ പാലേരി, കലാലയം കൺവീനർ ബഷീർ ബുഖാരി, രിസാല കൺവീനർ ഫൈസൽ വേങ്ങാട്‌, ഹാഫിള് ഫാറൂഖ്‌ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Latest