ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഹാന്‍ഡ് സെറ്റുകള്‍ ഓരോ നാലര മിനുട്ടിലും ഗൂഗ്ളിനും ആപ്പിളിനും ഡാറ്റ നല്‍കുന്നു

Posted on: March 29, 2021 3:21 pm | Last updated: March 29, 2021 at 3:23 pm

ന്യൂയോര്‍ക്ക് | ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഹാന്‍ഡ് സെറ്റുകള്‍ ഓരോ നാലര മിനുട്ടിലും തങ്ങളുടെ കമ്പനികളായ ഗൂഗ്ളിനും ആപ്പിളിനും വിവരങ്ങള്‍ അയക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താവ് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇങ്ങനെ ഡാറ്റ കൈമാറുന്നുണ്ട്. ഡബ്ലിന്‍ ട്രിനിറ്റി കോളജ് പ്രൊഫസര്‍ ഡഗ് ലീതിനെ ഉദ്ധരിച്ച് ദ ഐറിഷ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐക്ലൗഡ്, ഗൂഗ്ള്‍ ഡ്രൈവ് പോലുള്ള സേവനങ്ങള്‍ നല്‍കുന്നതിനാണ് നമ്മുടെ ഫോണില്‍ നിന്ന് ആപ്പിളും ഗൂഗ്‌ളും ഡാറ്റ ശേഖരിക്കുന്നത്. കാളുകള്‍ക്ക് വേണ്ടി മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നതെങ്കിലും ഡാറ്റ ശേഖരിക്കുന്നുണ്ട്. ഇതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പ്രൊഫ.ഡഗ് പറഞ്ഞു.

ഐഫോണിനേക്കാള്‍ കൂടുതല്‍ വിവരം ശേഖരിക്കുന്നത് ഗൂഗ്ളിന്റെ ആന്‍ഡ്രോയ്ഡ് ആണ്. എന്നാല്‍ ഇരു കമ്പനികളും വിവര ശേഖരണത്തിന് സമാന രീതികളാണ് അവലംബിക്കുന്നത്. ഓരോ 12 മണിക്കൂറിലും ഒരു എം ബി ഡാറ്റയാണ് പ്രവര്‍ത്തിപ്പിക്കാത്ത ഗൂഗ്ള്‍ പിക്‌സല്‍ അയക്കുന്നതങ്കില്‍ ഐഫോണ്‍ അയക്കുന്നത് 52 കെ ബിയാണ്.

ALSO READ  സാമൂഹിക മാധ്യമ ആപ്പ് ക്ലബ് ഹൗസ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് പേരുടെ ഡാറ്റ വിറ്റു