Connect with us

First Gear

ബി എം ഡബ്ല്യു 220ഐ സ്‌പോര്‍ട്ട് രാജ്യത്തെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | 220ഐ സ്‌പോര്‍ട്ട് മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ബി എം ഡബ്ല്യു. 37.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2 സീരീസ് ഗ്രാന്‍ കൂപിന്റെ സ്‌പോര്‍ട്ട് പെട്രോള്‍ വകഭേദമാണിത്.

ചെന്നൈയിലെ ബി എം ഡബ്ല്യുവിന്റെ പ്ലാന്റില്‍ നിര്‍മിച്ചതാണ് 220ഐ സ്‌പോര്‍ട്ട്. ട്വൈന്‍പവര്‍ ടര്‍ബോ 2 ലിറ്റര്‍ 4 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വരുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 7.1 സെക്കന്‍ഡ് മതി.

7 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. ഇകോ, പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിങ്ങനെ ഡ്രൈവ് മോഡുകളുണ്ട്. സ്‌പോര്‍ട്ട് സീറ്റ്, പനോരമിക് സണ്‍റൂഫ് അടക്കമുള്ള സവിശേഷതകളുണ്ട്.

---- facebook comment plugin here -----

Latest