Kerala
ശ്രീരാമകൃഷ്ണനെതിരെ സരിതിന്റെ മൊഴിയും പുറത്ത്; കോണ്‍സുല്‍ ജനറലിന് വന്‍തുക നല്‍കിയെന്ന്

തിരുവനന്തപുരം | യു എ ഇ കോണ്‍സുല്‍ ജനറലിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വന്‍തുക നല്‍കിയെന്ന് മൊഴി. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒയുമായ സരിതിന്റെ മൊഴിയിലാണ് ഇക്കാര്യമുള്ളത്. കസ്റ്റംസിന് നല്‍കിയ മൊഴിയാണ് പുറത്തായത്.
കേരള ലോക സഭയുടെ ലോഗോയുള്ള ബാഗില്‍ പത്ത് കെട്ട് നോട്ടാണ് നല്‍കിയത്. ഫ്ലാറ്റില്‍ വെച്ചാണ് തനിക്കും സ്വപ്‌നക്കും നോട്ടുകെട്ടുള്ള ബാഗ് നല്‍കിയത്. ഇതിന് ശേഷം സ്പീക്കര്‍ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത് സ്വപ്‌നയുടെ കാറിലാണെന്നും സരിതിന്റെ മൊഴിയിലുണ്ട്.
ശ്രീരാമകൃഷ്ണനെതിരെ സ്വപ്‌നയുടെ മൊഴി പുറത്തുവന്ന് മിനുട്ടുകള്‍ക്കകമാണ് സരിത്തിന്റെ മൊഴിയും മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
---- facebook comment plugin here -----