Connect with us

Kerala

ധര്‍മ്മടത്തെ സ്ഥാനാര്‍ഥിത്വം; കെ സുധാകരനുമായി നേതൃത്വം ചര്‍ച്ച നടത്തുന്നു

Published

|

Last Updated

കണ്ണൂര്‍  | ഏറെ ചര്‍ച്ചയാകുന്ന ധര്‍മ്മടത്തെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെ സുധാകരനുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന് കെ സുധാകരന്‍ അറിച്ചു. മുഖ്യമന്ത്രിക്കെതിരെ കെസുധാകരന്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

ധര്‍മ്മടത്ത് വാളയാറിലെ അമ്മയെ പിന്തുണക്കുന്നതിനോട് പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ട്. ധര്‍മ്മടത്ത് കെ സുധാകരന്‍ ഇല്ലെങ്കില്‍ സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ധര്‍മ്മടത്ത് എന്തുകൊണ്ട് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന ചോദ്യം കോണ്‍ഗ്രസിനെ ആകെ വെട്ടിലാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest