Connect with us

First Gear

കവാസാകിയുടെ പുതിയ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കവാസാകിയുടെ പുത്തന്‍ മോഡലായ നീഞ്ഞ ഇസഡ്എക്‌സ്-10ആര്‍ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തി. 14.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ലൈം ഗ്രീന്‍, ഫ്ലാറ്റ് എബോണി ടൈപ് 2 എന്നീ നിറങ്ങളിലാണ് ഈ പരിഷ്‌കരിച്ച ബൈക്ക് ലഭിക്കുക.

മൊത്തം പ്രകടനം മെച്ചപ്പെടുത്തുന്ന തരത്തില്‍ മെക്കാനിക്കല്‍, സ്റ്റൈലിംഗ് മാറ്റങ്ങള്‍ പരിഷ്‌കാരത്തിലുണ്ട്. എല്‍ ഇ ഡി ലൈറ്റ്, ബ്ലൂടൂത്ത് ടി എഫ് ടി, പുതിയ മീറ്റര്‍ തുടങ്ങിയവയുമുണ്ട്. ബിഎസ്-6 998സിസിയാണ് എന്‍ജിന്‍.

ഇലക്ട്രോണിക് ക്രൂസ് കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക് കണ്‍ട്രോള്‍, എ ബി എസ്, ഓലിന്‍സ് ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപര്‍, ബൈഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയുമുണ്ട്.

Latest