Connect with us

Kerala

തന്റെ സി പി എം ബന്ധം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു; ലതിക സുഭാഷ്

Published

|

Last Updated

കോട്ടയം | തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് സി പി എമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ ഇത് തെളിയിക്കാന്‍ വെല്ലുവിളിച്ച് ലതിക സുഭാഷ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് മുല്ലപ്പള്ളി പറയുന്നു. അത് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. താന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ലതിക ആരോപിച്ചു.

താന്‍ ഒരു ചെറുമീനാണ്. വന്‍ ശക്തികളോടാണ് ഇപ്പോള്‍ പൊരുതുന്നത്. 140 മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങാതെ ഏറ്റുമാനൂരിലെ ജനങ്ങളിലേക്കിറങ്ങി മണ്ഡലത്തിലെ താരപ്രചാരകയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലതിക കൂട്ടിച്ചേര്‍ത്തു.