Kerala
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;നേമത്ത് കെ മുരളീധരന്‍,ധര്‍മ്മജന്‍ ബാലുശ്ശേരിയില്‍

ന്യൂഡല്‍ഹി | കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.എഐസിസി അംഗീകാരം നല്‍കിയ സ്ഥാനാര്‍ഥി പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്തുവിട്ടത്. 92 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീട് നടത്തും. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവയാണവ
25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 51 മുതൽ 60 വയസ് വരെ 22 പേർ, 60 മുതൽ 70 വരെയുള്ള 15 പേരും 70 ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയിൽ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. കൊല്ലത്ത് ബിന്ദു കൃഷ്ണ, കഴക്കൂട്ടത്ത് ഡോ എസ് എസ് ലാല്‍, തിരുവനന്തപുരത്ത് വി എസ് ശിവകുമാര്‍, നേമത്ത് കെ മുരളീധരനും മത്സരിക്കും
സ്ഥാനാർത്ഥി പട്ടികയുടെ പൂർണ രൂപം :
ഉദുമ- ബാലകൃഷ്ണൻ
കാഞ്ഞങ്ങാട്- ടിവി സുരേഷ്
പയ്യന്നൂർ- എം പ്രദീപ് കുമാർ
കല്യാശേരി- പ്രജേഷ് കുമാർ
തളിപ്പറമ്പ്- അബ്ദുൽ റഷീദ്
ഇരിക്കൂർ- അഡ്വ.സജോ ജോസഫ്
കണ്ണൂർ- സതീഷ് എൻ പച്ചേനി
തലശേരി- എംപി അരവിന്ദാക്ഷൻ
പേരാവൂർ- സണ്ണി ജേസഫ്
മാനന്തവാടി- പികെ ജയലക്ഷ്മി
സുൽത്താൻ ബത്തേരി- ഐസി ബാലകൃഷ്ണൻ
നാദാപുരം- അഡ്വ. കെ പ്രവീൺ കുമാർ
കൊയ്‌ലാണ്ടി- എൻ സുബ്രഹ്മണ്യൻ
ബാലുശേരി- ധർമജൻ വി.കെ
കോഴിക്കോട് നോർത്ത്- കെഎം അഭിജിത്ത്
ബേപ്പൂർ- പിഎം നിയാസ്
വണ്ടൂർ- എപി അനിൽകുമാർ
പൊന്നാനി- എഎം രോഹിത്ത്
തൃത്താല- വി.ടി ബൽറാം
ഷോർണൂർ- ടിഎച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം – ഡോ.സരിൻ
പാലക്കാട്- ഷാഫി പറമ്പിൽ
മലമ്പുഴ – എസ്‌കെ അനന്തകൃഷ്ണൻ
തരൂർ കെ. എ ഷീബ
ചിറ്റൂർ സുമേഷ് അച്യുതൻ
ആലത്തൂർപാളയം പ്രദീപ്
ചേലക്കര ടി സി ശ്രീകുമാർ
കുന്നംകുളം ടി കെ ജയശങ്കർ
മണലൂർ വിജയ ഹരി
വടക്കാഞ്ചേരി അനിൽ അക്കര
ഒല്ലൂർ ജോസ് വെള്ളൂർ
തൃശൂർ പത്മജ വേണുഗോപാൽ
നാട്ടിക സുനിൽ ലാലൂർ
കൈപ്പമംഗലം ശോഭ സുബിൻ
പുതുക്കാട് അനിൽ അന്തിക്കാട്
പെരുമ്പാവൂർ- എൽദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോൺ
ആലുവ- അൻവർ സാദത്ത്
പറവൂർ- വിഡി സതീശൻ
വൈപ്പിൻ – ദീപക് ജോയ്
കൊച്ചി- ടോണി ചെമ്മണി
തൃപ്പൂണിത്തുറ- കെ ബാബു
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്തുനാട്- വിപി സജീന്ദ്രൻ
മൂവാറ്റുപുഴ- ഡോ.മാത്യു കുഴൽനാടൻ
ദേവികുളം- ഡി.കുമാർ
അമ്പലപ്പുഴ- അഡ്വ.എം ലിജു
ഹരിപ്പാട്- രമേശ് ചെന്നിത്തല
കായംകുളം- ഹരിതാ ബാബു
മാവേലിക്കര- കെകെ ഷാജു
ചെങ്ങന്നൂർ- എം മുരളി
ആറന്മുള- കെ ശിവദാസൻ നായർ
കോന്നി- റോബിൻ പീറ്റർ
അടൂർ- എംജി കണ്ണൻ
ആലത്തൂർ – പാലയം പ്രദീപ്
കരുനാഗപ്പള്ളി- സിആർ മഹേഷ്
കുന്നംകുളം- കെ ജയശങ്കർ
കൊട്ടാരക്കര- രശ്മി ആർ
പത്തനാപുരം- ജ്യോതികുമാർ ചാമക്കാല
ചടയമംഗലം- എംഎം നസീർ
കൊല്ലം- ബിന്ദു കൃഷ്ണ
ചാത്തന്നൂർ- പീതാംബര കുറുപ്പ്
തൃശൂർ- പത്മജാ വേണുഗോപാൽ
ചെറിയന്കീഴ്- അനൂപ് ബിഎസ്
നെടുമങ്ങാട്- വിഎസ് പ്രശാന്ത്
വാമനപുരം- ആനാട് ജയൻ
കഴക്കൂട്ടം- ഡോ. എസ്എസ് ലാൽ