Kerala
വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്‌തേക്കും

കൊച്ചി | സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നല്‍കിയ ഐ ഫോണില്‍ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. എങ്ങനെയാണ് വിനോദിനിയുടെ പക്കല്‍ ഈ ഫോണ്‍ എത്തിയത് എന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക. വിനോദിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് സന്തോഷ് ഈപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----