National
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; അല്‍ ബദര്‍ ഭീകര സംഘടന തലവന്‍ ഖനി ഖ്വോജയെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍ | അല്‍ ബദര്‍ ഭീകര സംഘടനയുടെ തലവന്‍ ഖനിയെ ഖ്വാജയെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. ജമ്മു കാശ്മീരിലെ സോപോരിലെ തുജ്ജാര്‍ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ വന്‍ വിജയമായിരുന്നുവെന്ന് ഇതേ കുറിച്ച് പ്രതികരിച്ച കാശ്മീര്‍ ഐജിപി വിജയ്കുമാര്‍ പറഞ്ഞു.
തുജ്ജാര്‍ ഗ്രാമത്തില്‍ ചില ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് സിആര്‍പിഎഫും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഖ്വാജ വെടിയേറ്റ മരിച്ചത്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് തോക്കുകളും മറ്റു ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.
---- facebook comment plugin here -----