Connect with us

Kerala

കഞ്ചാവുമായി യുവാവ് പിടിയില്‍

Published

|

Last Updated

റാന്നി | 45 ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലിന്റേതെന്ന് കരുതുന്ന ഒഴിഞ്ഞ കുപ്പിയുമായി യുവാവ് പിടിയില്‍. തോട്ടമണ്‍ അരയ്ക്കപെരുമേത്ത് ബിബിന്‍ ബാബു(24)നെയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അനുസരിച്ച് നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് ബിബിന്‍ കഞ്ചാവും മറ്റ് ലഹരി മരുന്നുകളും വിതരണം ചെയ്യുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. വിവരം നാര്‍ക്കോട്ടിക് സെല്ലിന് കൈമാറിയതിനെ തുടര്‍ന്ന് റാന്നി ഇന്‍സ്പെക്ടര്‍ മുകേഷ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇയാളില്‍ നിന്ന് പായ്ക്കറ്റിലാക്കിയ കഞ്ചാവും ഹാഷിഷ് ഓയിലിന്റേതെന്ന് കരുതുന്ന ചെറിയ ഡപ്പയും പിടികൂടി. ജുവനൈല്‍ ജസ്റ്റിസ് വകുപ്പും ചേര്‍ത്ത് അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest