Connect with us

Kerala

'ഉറപ്പാണ് എല്‍ ഡി എഫ്'; തിരഞ്ഞെടുപ്പ് പ്രചാരണ വാക്യം പുറത്തിറക്കി ഇടത് മുന്നണി

Published

|

Last Updated

തിരുവനന്തപുരം | ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാക്യം പ്രഖ്യാപിച്ചു. “ഉറപ്പാണ് എല്‍ ഡി എഫ്” എന്നതാണ് പ്രചാരണവാക്യം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും പ്രചാരണ പോസ്റ്ററിലുണ്ട്. എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത ചടങ്ങിലാണ് പ്രചാരണ വാക്യം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെയും സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. “എല്‍ ഡി എഫ് വരും, എല്ലാം ശരിയാകു”മെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന്റെ പ്രചാരണ വാക്യം.