Connect with us

Kerala

ചരിത്രം കുറിച്ച് എല്‍ ഡി എഫ് തുടര്‍ ഭരണം നേടും: എം വി ഗോവിന്ദന്‍

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തരിഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫ് എല്ലാ രീതിയിലും സജ്ജമായെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു തുടര്‍ ഭരണുണ്ടാകാന്‍ പോകുകയാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫിന്റെ മേഖല ജാഥകള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ കാണിക്കുന്നത് സംസ്ഥാനത്ത് ഒരു തുടര്‍ ഭരണം ഉണ്ടാകുമെന്ന് തന്നെയാണ്. കേരള ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന തിരഞ്ഞെടുപ്പാകും ഇത്തവണ നടക്കുന്നത്.

സംസ്ഥാനത്ത് തുടര്‍ ഭരണത്തിനായി എല്‍ ഡി എഫ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം അടക്കം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി എല്‍ ഡി എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങും. യു ഡി എഫ് ഉയര്‍ത്തുന്ന രാഷ്ട്രീയ വിവാദങ്ങല്‍ ഒന്നും കേരളത്തില്‍ എല്‍ക്കില്ല. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

 

Latest