Connect with us

National

ടൂള്‍കിറ്റ് കേസ്: ദിശ രവിക്ക് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി | ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ 22കാരി ദിശ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെച്ച് ജാമ്യത്തില്‍ പോകാൻ ഡല്‍ഹി കോടതി അനുവദിച്ചു. കഴിഞ്ഞയാഴ്ചയാണ് ദിശ രവിയെ ബെംഗളൂരുവിലെ വീട്ടില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ടൂള്‍കിറ്റ് തയ്യാറാക്കാന്‍ ഖലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സഹകരിച്ചുവെന്നതാണ് കേസ്. സാമൂഹിക പ്രവര്‍ത്തകരായ നികിത ജേക്കബ്, ശന്തനു മുളുക് എന്നിവര്‍ക്കെതിരെയും സമാന കേസുണ്ട്.

ടൂള്‍കിറ്റ് ആഗോള പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെക്കുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ടൂള്‍ കിറ്റെന്ന് പോലീസ് ആരോപിക്കുന്നു.