Connect with us

Kerala

ജസ്‌ന തിരോധാനക്കേസ് സി ബി ഐക്ക്

Published

|

Last Updated

കൊച്ചി | ജസ്‌ന മരിയ തിരോധാന കേസ് സി ബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്. ജസ്‌നയുടെ സഹോദരനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് കോടതിയെ സി ബി ഐ അറിയിച്ചു. സി ബി ഐ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല. കേസ് ഡയറി സി ബി ഐക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിശദമായി അന്വേഷിച്ചെങ്കിലും ജസ്‌നയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2018 മാര്‍ച്ച് 20നാണ് എരുമേലി സ്വദേശി ജസ്‌ന മരിയയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.