Connect with us

National

പുതുച്ചേരിയില്‍ സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍

Published

|

Last Updated

ചെന്നൈ | പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി ഈമാസം 22ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍. വൈകിട്ട് അഞ്ചിന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സഭാ നടപടികള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് നടപടി.

നിലവില്‍ എന്‍ ഡി എ സഖ്യത്തിനും കോണ്‍ഗ്രസ്-ഡി എം കെ സഖ്യത്തിനും 14 വീതം എം എല്‍ എമാരുടെ പിന്തുണയാണുളളത്. ആകെ 33 എം എല്‍മാരുള്ള സഭയില്‍ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. നാല് എം എല്‍ എമാര്‍ രാജിവച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Latest