വൈദ്യുതിയും വെള്ളവുമില്ല; തണുത്തുറഞ്ഞ ടെക്‌സാസ് ഇരുട്ടില്‍

Posted on: February 18, 2021 4:05 pm | Last updated: February 18, 2021 at 4:05 pm

ഹൂസ്റ്റണ്‍ | അമേരിക്കയിലെ ടെക്‌സാസ് പ്രവിശ്യയില്‍ കൊടുംശൈത്യം. ചരിത്രത്തിലെ തന്നെ ശക്തമായ മഞ്ഞുവീഴ്ചയാണ് ഇവിടെ. കുടിവെള്ള വിതരണവും വൈദ്യുതിയും നിലച്ചിട്ടുണ്ട്.

തുടര്‍ച്ചയായ മൂന്നാം ദിനമാണ് ടെക്‌സാസില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ടെക്‌സാസിലെ നൂറ് കൗണ്ടികളിലാണ് സ്ഥിതി ഗുരുതരമായത്. വൈദ്യുതിയില്ലാത്തതിനാല്‍ കുടിവെള്ള വിതരണം സാധ്യമാകുന്നില്ല.

ജനസംഖ്യയില്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ പ്രവിശ്യയാണ് ടെക്‌സാസ്. 1.2 കോടി ജനങ്ങളാണ് കുടിവെള്ളമില്ലാത്തതിനാല്‍ പ്രയാസപ്പെടുന്നത്. ഈയാഴ്ചയുടനീളം കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.