Connect with us

Kerala

പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എം എല്‍ എകൂടി ബി ജെ പിയില്‍

Published

|

Last Updated

ചെന്നൈ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ഒരു എം എല്‍ എകൂടി ബി ജെ പിയില്‍ ചേര്‍ന്നു. ജോണ്‍ കുമാര്‍ എം എല്‍ എയാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിഭക്ഷം നഷ്ടമായി. ഒരു മാസത്തിനിടെ ബി ജെ പിയില്‍ ചേരുന്ന നാലാമത്തെ കോണ്‍ഗ്രസ് എം എല്‍ എയാണ് അദ്ദേഹം. ഇപ്പോള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും 14 എം എല്‍ എമാര്‍ വീതമായി. സര്‍ക്കാറിനെതിരെ അവിശ്വസ പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

രാജ്യത്ത് നാല് സംസ്ഥാനങ്ങളിലാണ് നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ളത്. ഇതില്‍ ദക്ഷിണേന്ത്യയില്‍ പുതുച്ചേരിയില്‍ മാത്രമായിരുന്നു ഭരണമുണ്ടായിരുന്നത്. ഇപ്പോള്‍ എം എല്‍ എമാരുടെ കാല്മാറ്റത്തിലൂടെ പുതുച്ചേരി കൂടി കോണ്‍ഗ്രസിന് നഷ്ടപ്പെടുന്ന അവസ്ഥയാണ്. പാര്‍ട്ടിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണുള്ളത്. നാളെ രാഹുല്‍ ഗാന്ധി പുതുച്ചേരി സന്ദര്‍ശിക്കാനിരിക്കെയാണ് എം എല്‍ എയുടെ ചാട്ടമെന്നത് ശ്രദ്ധേയമാണ്.