Connect with us

Kerala

സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം: എ വിജയരാഘവന്‍

Published

|

Last Updated

കണ്ണൂര്‍ | അപ്രായോഗിക കാര്യത്തിനാണ് തിരുവനന്തപുരത്ത് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നതെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇവരെ ആക്രമത്തിന് യു ഡി എഫ് പ്രേരിപ്പിക്കുകയാണ്. സംസ്ഥാനത്ത് ആസൂത്രിത ആക്രമണത്തിന് യുത്ത്‌കോണ്‍ഗ്രസ് നീക്കം നടത്തുന്നു. സംസ്ഥാനത്ത് കലാപമുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു. എല്‍ ഡി എഫിന്റെ വടക്കന്‍ മേഖല ജാഥക്കിടെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

താത്കാലിക നിയമങ്ങള്‍ സംബ്‌നധിച്ച് ചെന്നിത്ത പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. മൂന്ന് ലക്ഷം ആളുകളെ സ്ഥിരപ്പെടുത്തിയെന്നാണ് ചെന്നിത്തല പറയുന്നത്. എന്നാല്‍ ഈ കണക്കുകള്‍ പുറത്തുവിടാന്‍ ചെന്നിത്തലയെ വെല്ലുവിളിക്കുകയാണ്. യു ഡി എഫിനെപോലെ കൈക്കൂലി വാങ്ങി നിയമനം നടത്തുന്ന പാരമ്പര്യം എല്‍ ഡി എഫിനില്ലെന്നുംവിജയരാഘവന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ജാഥയുടെ പ്രത്യേകത എന്തെന്നാല്‍ ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുന്നതിനുള്ളതാണ്. ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട ന്യായങ്ങളാണ് തെക്കന്‍ മേഖലയിലേക്ക് കടന്നപ്പോള്‍ ചെന്നിത്തലയുടെ ജാഥയില്‍ പ്രചരിപ്പിക്കുന്നത്.

കേരള ബേങ്ക് പ്രവര്‍ത്തിക്കുന്നത് റിസര്‍വ്വ് ബേങ്കിന്റെ നിയമപ്രകാരമാണ്. കേരള ബേങ്ക് സംസ്ഥാന സഹകരണ ബേങ്കല്ല. അതിന് അതിന്റേതായ നിയമങ്ങളുണ്ട്. റിസര്‍വ്വ് ബേങ്ക് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡ്. അല്ലാതെ സംസ്ഥാന സഹകരണ നിയമങ്ങള്‍ക്ക് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് തുടര്‍ഭരണം ഇല്ലാതാക്കാന്‍ യു ഡി എഫ് കളിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. രാഷ്ട്രീയ മൂല്ല്യങ്ങളില്‍ വിശ്വാസമില്ലാത്ത ഒരു ആള്‍ക്കൂട്ടമാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം. അവസരവാദ രാഷ്ട്രീയ നേതൃത്വമാണ് അവരുടേത്. പല ഗ്രൂപ്പുകളുടെ ഒരുകൂട്ടമാണ് ഇന്നത്തെ കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest