ആരോഗ്യ സംരക്ഷണത്തിന് ഉറക്കവും വ്യായാമവും

ആരോഗ്യ പരിപാലനം പ്രാധാന്യമേറിയതാണ്. ഇതു സംബന്ധിച്ച് ചില കാര്യങ്ങൾ കഴിഞ്ഞ ലക്കം വ്യക്തമാക്കി. കൃത്യമായും ചിട്ടയോടെയും സന്തുഷ്ടിയോടെയും ജീവിതം നയിക്കുന്നതുകണ്ടു വളരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ലൊരു മാതൃകയാകാനും നമുക്ക് കഴിയും.
(Senior dietitian, Aster Mims Calicut)
Posted on: February 15, 2021 12:33 pm | Last updated: February 15, 2021 at 12:33 pm

ആവശ്യത്തിന് ജലം

നിങ്ങളുടെ ശരീരത്തില്‍ 70 ശതമാനവും അടങ്ങിയിരിക്കുന്നത് ജലമാണ്. ശരീരത്തിന്റെ ഓരോ അവയവങ്ങളും ശരിയായ രീതിയില്‍ ജോലി ചെയ്യാന്‍ ആവശ്യത്തിന് ജലം വേണം. ജലത്തിന്റെയോ മറ്റ് ദ്രാവകങ്ങളുടെയോ ഉപഭോഗം നിങ്ങളെ ആരോഗ്യമുള്ളവരാക്കും. ചർമത്തിനും മുടിക്കുമടക്കം അവശ്യം വേണ്ട ഘടകമാണ് വെള്ളം. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലത്തിന്റെ അളവ് നിലനിര്‍ത്തുന്നതിന് ജ്യൂസ്, പച്ചക്കറി ജ്യൂസുകള്‍, സൂപ്പുകൾ, പ്രോട്ടീന്‍ ഷേക്കുകൾ എന്നിവ കഴിക്കാം. ഇത് നിങ്ങളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്താൻ സഹായിക്കുന്നു.

മതിയായ ഉറക്കം

ശരീരത്തിന്റെ ഊർജത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്കവും. നിങ്ങളുടെ തലച്ചോറും ശരീരവും സുഗമമായി പ്രവര്‍ത്തിക്കാന്‍ എല്ലാ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണം. ഉറക്കം നിങ്ങളുടെ ശരീരം ‘റീബൂട്ട്’ ചെയ്യുകയും പുതുമയോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ ആരോഗ്യകരമായ ജീവിതശൈലിയും ഒപ്പം മതിയായ വിശ്രമവും നേടുക.

മാനസികാരോഗ്യം

ശാരീരിക ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ് ആരോഗ്യമുള്ള മനസ്സും. അതിനാല്‍, നിങ്ങളുടെ ദിനചര്യയില്‍ നിന്ന് ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിങ്ങള്‍ക്കായി നീക്കിവെക്കുക. നിങ്ങളുടെ ഹോബികള്‍, വിനോദങ്ങള്‍ എന്നിവക്കായി സമയം കണ്ടെത്തുക. മാനസിക സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ദിവസവും ചെയ്യാന്‍ ശീലിക്കുക. ധ്യാനം, യോഗ, വിനോദം, വായന, സംഗീതം എന്നിവക്കായി സമയം ചെലവഴിക്കുക. നിങ്ങളുടെ തലച്ചോറിനെ പുതുക്കാനും മാനസികാരോഗ്യം വളര്‍ത്താനും ഇവ ഗുണം ചെയ്യും.

വ്യായാമം അനിവാര്യം

ആരോഗ്യത്തോടെ തുടരാനും രോഗപ്രതിരോധ ശേഷി നേടാനുമായി പതിവായുള്ള വ്യായാമം നിങ്ങളെ സഹായിക്കും. നിങ്ങള്‍ അതിനായി ജിമ്മില്‍ പോവുകയോ ബോഡി ബില്‍ഡിംഗ് ആരംഭിക്കുകയോ ചെയ്യേണ്ടതില്ല. അര മണിക്കൂര്‍ വേഗതയുള്ള നടത്തം, ദിവസം മുഴുവന്‍ ശാരീരികമായി സജീവമായിരിക്കുക, ചെറിയ അധ്വാനമുള്ള ജോലികള്‍ ചെയ്യുക തുടങ്ങിയവ മാത്രം ശ്രദ്ധിച്ചാല്‍ മതി. ശരീരത്തിലെ കലോറി കത്തിക്കുന്നതില്‍ നോണ്‍ എക്‌സര്‍സൈസ് ആക്റ്റിവിറ്റി തെര്‍മോജെനിസിസ് ഒരു വലിയ പങ്ക് വഹിക്കുന്നു.

അൽപ്പമൊന്ന് ശ്രമിച്ചാൽ മാത്രം അനായാസമായി ചെയ്യാൻ കഴിയുന്ന യോഗ, മെഡിറ്റേഷൻ, ഡയറ്റ് എന്നിവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി ചെയ്ത് ശീലിക്കണം. നല്ല പുസ്തകങ്ങൾ വായിക്കാൻ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. നാമിങ്ങനെ കൃത്യമായും ചിട്ടയോടെയും സന്തുഷ്ടിയോടെയും ജീവിതം നയിക്കുന്നതുകണ്ടു വളരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ലൊരു മാതൃകയാകാനും നമുക്ക് കഴിയും.

ALSO READ  ലാലു പ്രസാദ് യാദവ് ഗുരുതരാവസ്ഥയില്‍