Connect with us

Kerala

പാലായില്‍ കാപ്പനെതിരെ എന്‍ സി പി പ്രതിഷേധം

Published

|

Last Updated

കോട്ടയം | താനും തന്റെ അനുയായികളും യു ഡി എഫിലേക്ക് പോകുകയാണെന്ന് വ്യക്തമാക്കിയ മാണി സി കാപ്പനെതിരെ പാലായില്‍ എന്‍ സി പി പ്രവര്‍ത്തകരുടെ പ്രതിഷേധം. തങ്ങള്‍ വിജയിപ്പിച്ച എം എല്‍ എ മുന്നണി വിട്ടു പാലായിലെ വോട്ടര്‍മാരെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം.

പ്രദേശിക നേതാക്കളായ ടി വി ബേബി, കാണക്കാരി അരവിന്ദാക്ഷന്‍, സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, മുന്‍ പാലാ ബ്ലോക്ക് പ്രസിഡന്റ് ബെന്നി മൈലാടൂര്‍, ജോസ് കുറ്റിയാനിമറ്റം, പി ഒ രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ കാപ്പനെതിരായ പ്രകടനത്തിന് അണിനിരന്നു. കാപ്പന്‍ മാത്രമേ എന്‍ സി പി വിട്ടുപോയിട്ടുള്ളുവെന്നും നേതാക്കളും പ്രവര്‍ത്തകരും എന്‍ സി പിയിലുണ്ടെന്നും നേതാക്കള്‍ അവകാശപ്പെട്ടു.