കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 30ഓളം വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

Posted on: February 12, 2021 12:18 am | Last updated: February 12, 2021 at 12:18 am

കോഴിക്കോട് | ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. 30ഓളം വിദ്യാര്‍ഥിനികളെ നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രാത്രി എട്ടരയോടെയാണ് കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഛര്‍ദി അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ ആദ്യം കിണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് സംഭവം.