പ്രധാന മന്ത്രി ഇന്ന് ബംഗാളിലും അസമിലുമെത്തും; വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

Posted on: February 7, 2021 8:15 am | Last updated: February 7, 2021 at 10:30 am

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. രണ്ട് ആശുപത്രികളുടെ തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ അദ്ദേഹത്തിന്റെ പര്യടനത്തിലുണ്ടാകും. സംസ്ഥാന പാതകളും ജില്ലാ റോഡുകളും ഉള്‍പ്പെടുന്ന ‘അസോം മാല’ പദ്ധതി അസമിലെ ധെകിയജുലിയില്‍ പ്രധാന മന്ത്രി ഉദ്ഘാടന ചെയ്യും.

പശ്ചിമ ബംഗാളില്‍ ഹാല്‍ദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും തറക്കല്ലിടും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹാല്‍ഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്സിംഗ് യൂനിറ്റിന്റെ തറക്കല്ലിടലും നിര്‍വഹിക്കും.